നിങ്ങള്‍ക്കുള്ളതു കൊണ്ടുവരിക
'കല്ല് സൂപ്പ്,'' പല ഭാഷ്യങ്ങളുള്ള ഈ ഒരു പഴയ കഥ, ഒരു മനുഷ്യന് വിശന്നുവലഞ്ഞ് ഒരു ഗ്രാമത്തില്‍ ചെന്നതിനെക്കുറിച്ചുള്ളതാണ്. എങ്കിലും ആരും അല്പം ഭക്ഷണം അയാള്‍ക്കു നല്‍കിയില്ല. അയാള്‍ ഒരു കല്ല് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് അടുപ്പിനു മുകളില്‍വെച്ചു. അയാള്‍ 'സൂപ്പ്'' ഇളക്കാന്‍ തുടങ്ങുന്നത് ഗ്രാമവാസികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. ഒരാള്‍ രണ്ട് ഉരുളക്കിഴങ്ങ് സൂപ്പില്‍ ചേര്‍ക്കാനായി കൊടുത്തു. മറ്റൊരാള്‍ രണ്ടു കാരറ്റു നല്കി. ഒരാള്‍ ഉള്ളിയും മറ്റൊരാള്‍ ബാര്‍ലിയും നല്കി. ഒരു കൃഷിക്കാരന് കുറച്ചു പാല് സംഭാവന ചെയ്തു. ക്രമേണ 'കല്ലു സൂപ്പ്'' രുചികരമായ സൂപ്പായി മാറി.
പങ്കുവയ്ക്കലിന്റെ വിലയെക്കുറിച്ചുള്ളതാണ് ഈ കഥ എങ്കിലും നമുക്കുള്ളതു അതെത്ര അപ്രധാനമാണെങ്കിലും കൊണ്ടുവരുവാന്‍ എതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന് 6:1-14 ല്‍, വലിയൊരു പുരുഷാരത്തിന്റെ നടുവില്‍, ഭക്ഷണം കൊണ്ടുവരണമെന്ന് ചിന്തയുണ്ടായിരുന്ന ഒരേയൊരു ബാലകനെക്കുറിച്ചു നാം വായിക്കുന്നു. അഞ്ച് അപ്പവും രണ്ടു മീനും അടങ്ങിയ ബാലകന്റെ ഈ കുഞ്ഞു പൊതി ശിഷ്യന്മാരെ സംബന്ധിച്ച് വലിയ ഉപയോഗം ഉള്ളതായിരുന്നില്ല. അന്നാല്‍ അത് സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, യേശു അതിനെ വര്‍ദ്ധിപ്പിക്കുകയും വിശന്നുവലഞ്ഞ അയ്യായിരം പേരെ പോഷിപ്പിക്കുകയും ചെയ്തു.
'നിങ്ങള്‍ അയ്യായിരം പേരെ പോഷിപ്പിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ അഞ്ചപ്പവും രണ്ടു മീനും കൊണ്ടുവന്നാല്‍ മാത്രം മതി'' എന്നൊരാള്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. യേശു ഒരു മനുഷ്യന്റെ ഭക്ഷണപ്പൊതി വാങ്ങി ആരുടെയും പ്രതീക്ഷയ്ക്കും സങ്കല്പത്തിനും അപ്പുറമായി അതിനെ വര്‍ദ്ധിപ്പിച്ചതുപോലെ (വാ. 11) അവന് നമ്മുടെ കീഴ്പ്പെടുത്തിക്കൊടുത്ത പ്രയത്നങ്ങള്‍, താലന്തുകള്‍, സേവനം എന്നിവയെ സ്വീകരിക്കും. നമുക്കുള്ളത് എന്തോ അത് അവന്റെ അടുക്കല്‍ നാം കൊണ്ടുവരികയാണ് അവനാവശ്യം.
ആത്മാവിനോടൊപ്പം നടക്കുക
പതിനായിരം മണിക്കൂറുകള്‍. ഏതൊരു തൊഴിലിലും നൈപുണ്യം നേടുവാന്‍ ആവശ്യമായ സമയം അത്രയുമാണെന്നാണ് എഴുത്തുകാരന് മാല്‍ക്കം ഗ്ലാഡ്വെല് പറയുന്നത്. എക്കാലത്തെയും ഏറ്റവും മികച്ച കലാകാരന്മാര്ക്കും സംഗീതജ്ഞന്മാര്ക്കു പോലും പില്ക്കാലത്ത് അവര്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അവരുടെ ബൃഹത്തായ സഹജ കഴിവുകള്‍ മാത്രം മതിയാകുമായിരുന്നില്ല. അവര്‍ ഓരോ ദിവസവും അവരുടെ തൊഴിലിലേക്ക് മുഴുകണമായിരുന്നു.
വിചിത്രമെന്നു തോന്നിയാലും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ജീവിക്കാന്‍ പഠിക്കുന്ന കാര്യം വരുമ്പോള്‍ ഇതേ മനോഭാവം ആണു നമുക്കു വേണ്ടത്. ഗലാത്യലേഖനത്തില്‍, ദൈവത്തിനായി വേര്തിരിക്കപ്പെട്ടവരായിരിക്കാന് പൗലൊസ് സഭയെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഒരു കൂട്ടം നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ ഇതു സാധ്യമാകയില്ല എന്നു പൗലൊസ് വിശദീകരിക്കുന്നു. പകരം ആത്മാവിനോടൊപ്പം നടക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. 'നടപ്പ്'' എന്നതിന് ഗലാത്യര്‍ 5:26 ല്‍ പൗലൊസ് ഉപയോഗിക്കുന്ന പദത്തിന്റെ അക്ഷരീകാര്‍ത്ഥം ഒരു വസ്തുവിനെ ചുറ്റിച്ചുറ്റി നടക്കുക അഥവാ സഞ്ചരിക്കുക (പെരിപ്പാറ്റെയോ) എന്നാണ്. അതിനാല്‍ പൗലൊസിനെ സംബന്ധിച്ച്, ആത്മാവിനോടൊപ്പം നടക്കുക എന്നതിനര്‍ത്ഥം ദിനംതോറും പരിശുദ്ധാത്മാവിനോടൊപ്പം സഞ്ചരിക്കുക എന്നാണ് -അതായത് അവന്റെ ശക്തിയെ കേവലം ഒരു പ്രാവശ്യം അനുഭവിക്കുന്നതല്ല.
പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുകയും നയിക്കുകയും ആശ്വസിപ്പിക്കുകയും നമ്മോടൊപ്പം ഇരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ പ്രവൃത്തികള്‍ക്ക് കീഴ്പ്പെടുത്തിക്കൊടുത്തുകൊണ്ട് ദിനംതോറും ആത്മാവില്‍ നിറയപ്പെടുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ഈ നിലയില്‍ 'ആത്മാവിനെ അനുസരിച്ചു നടക്കുമ്പോള്‍'' (വാ. 18) നാം അവന്റെ ശബ്ദം കേള്‍ക്കുന്നതിലും അവന്റെ നടത്തിപ്പുകള്ക്കനുസരിച്ചു നടക്കുന്നതിലും നൈപുണ്യം നേടും. പരിശുദ്ധാത്മാവേ, ഇന്നും ഓരോ ദിവസവും ഞാന്‍ അങ്ങയോടൊത്തു നടക്കട്ടെ.
വേഗത കുറയ്ക്കേണ്ട സമയം
1840 ല്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മ്മിച്ചതിനുശേഷം വളരെ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ നാം സ്മാര്‍ട്ട് വാച്ചുകളിലും സ്മാര്‍ട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും സമയം നോക്കുന്നു. ജീവിതത്തിന്റെ മുഴുവന്‍ ചലനവും വേഗത്തിലായതായി അനുഭവപ്പെടുന്നു- നമ്മുടെ 'വിശ്രമ'' നടത്തം പോലും വേഗത്തിലായി. നഗരത്തില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്, അതിന് ആരോഗ്യത്തിന്മേല് നെഗറ്റീവ് സ്വാധീനമാണുള്ളതെന്ന് പണ്ഡിതന്മാര് പറയുന്നു. 'നാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുകയും നമുക്കു കഴിയുന്നത്രയും വേഗത്തില്‍ ജനങ്ങളിലേക്കു മടങ്ങിച്ചെല്ലുകയും ചെയ്യുന്നു.' ഒരു അമേരിക്കന്‍ പ്രൊഫസര്‍ നിരീക്ഷിച്ചു. 'എല്ലാം ഇപ്പോള്‍ സംഭവിക്കണം എന്നു ചിന്തിക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.''
വേദപുസ്തക സങ്കീര്‍ത്തനങ്ങളിലെ ഏറ്റവും പഴക്കമുള്ളതില്‍ ഒന്ന് എഴുതിയ മോശെ സമയത്തെക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ജീവിതത്തിന്റെ ചലനത്തെ ദൈവമാണ് നിയന്ത്രിക്കുന്നത് എന്ന് അവന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 'ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില് ഇന്നലെ കഴിഞ്ഞുപോയ ദിവസം പോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു' (സങ്കീര്‍ത്തനം 90:4).
അതുകൊണ്ട് സമയ പരിപാലനത്തിന്റെ രഹസ്യം വേഗത്തില്‍ പോകുന്നതോ പതുക്കെ പോകുന്നതോ അല്ല. ദൈവത്തിനുവേണ്ടി കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട് അവനില്‍ വസിക്കുന്നതാണ്. എന്നിട്ട് നാം അന്യോന്യം ചേര്‍ന്ന് ചുവടുവയ്ക്കുന്നു, എങ്കിലും ആദ്യം അവനോടുചേര്‍ന്നാണ് - നമ്മെ നിര്‍മ്മിച്ചവനും (139:13) നമ്മുടെ ഉദ്ദേശ്യവും പദ്ധതികളും അറിയുന്നവനും (വാ. 16).
ഭൂമിയിലെ നമ്മുടെ സമയം എന്നേക്കും നില്ക്കുകയില്ല. എങ്കിലും നമുക്കതിനെ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ കഴിയും - ക്ലോക്കില്‍ നോക്കുന്നതിലൂടെയല്ല, ഓരോ ദിവസവും ദൈവത്തിനു നല്‍കുന്നതിലൂടെ. മോശെ പറഞ്ഞതുപോലെ, 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കണമേ'' (വാ. 12). എന്നിട്ട് നാം ദൈവത്തോടൊപ്പമായിരിക്കും - ഇപ്പോഴും എന്നെന്നേക്കും.
എല്ലാവര്ക്കും മനസ്സലിവ് ആവശ്യമാണ്
ജീവന് യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായി കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പ്രധാന ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു. ഒരു സെയില്സ്മാനെന്ന നിലയില്‍ അവന് യാത്ര ചെയ്തു; യാത്ര ചെയ്യുമ്പോള്‍ അവന് ആളുകളുടെ കഥകള്‍ കേട്ടു-അവയില്‍ മിക്കവയും ഹൃദയഭേദകമായിരുന്നു.തന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യം ഓയില്‍ അല്ല മനസ്സലിവ് ആണെന്ന് അവന് മനസ്സിലാക്കി. അവര്‍ക്ക് ദൈവത്തെ വേണമായിരുന്നു. ഇതു ജീവനെ ദൈവഹൃദയത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ഒരു ബൈബിള്‍ സെമിനാരിയിലേക്കു നയിക്കുകയും പിന്നീട് ഒരു പാസ്റ്ററായിത്തീരുകയും ചെയ്തു.
ജീവന്റെ മനസ്സലിവിന്റെ ഉറവിടം യേശുവായിരുന്നു. മത്തായി 9:27-33 ല്‍, രണ്ടു കരുടന്മാരുടെയും ഒരു ഭൂതഗ്രസ്തന്റെയും സൗഖ്യത്തിലേക്കു നയിച്ച യേശുവിന്റെ മനസ്സലിവിന്റെ ഒരു മിന്നൊളി നാം കാണുന്നു. അവന്റെ ആരംഭകാല ശുശ്രൂഷയിലുടനീളം അവന് സുവിശേഷം പ്രസംഗിച്ചും സൗഖ്യമാക്കിയും കൊണ്ട് 'പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു'' (വാ. 35). എന്തുകൊണ്ട്? 'അവന് പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്
അവരെക്കുറിച്ച് മനസ്സലിഞ്ഞു'' (വാ. 36).
ഇന്ന് ലോകം രക്ഷകന്റെ സൗമ്യമായ കരുതല്‍ ആവശ്യമുള്ളവരായ തകര്‍ന്നവരും മുറിവേറ്റവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, തന്റെ അടുക്കലേക്കു വരുന്ന എല്ലാവര്ക്കും യേശു തന്റെ മനസ്സലിവു കാണിക്കുന്നു (11:28). ജീവിതത്തില്‍ നാം എവിടെ ആയിരുന്നാലും അനുഭവിക്കുന്നതെന്തായിരുന്നാലും അവനില്‍ നാം ആര്‍ദ്രതയും കരുതലും നിറഞ്ഞൊഴുകുന്ന ഒരു ഹൃദയം കണ്ടെത്തും. ദൈവത്തിന്റെ സ്നേഹമസൃണ മനസ്സലിവിന്റെ ഗുണഭോക്താവായി നാം മാറുമ്പോള്‍ അതു മറ്റുള്ളവരിലേക്കും പകരാതിരിക്കാന്‍ നമുക്കു കഴികയില്ല.
സ്തുതിയുടെ ജീവിത ശൈലി
വാലസ് സ്റ്റെഗ്നറിന്റെ മാതാവ് അമ്പതാമത്തെ വയസ്സില്‍ മരിച്ചു. വാലസിന് എണ്പതു വയസ്സായപ്പോള്‍, ഒടുവിലദ്ദേഹം അവര്‍ക്കായി ഒരു കുറിപ്പെഴുതി - 'വളരെ താമസിച്ചുപോയ കത്ത്'' - അതില്‍ വളര്‍ന്നു വരികയും വിവാഹിതയാകുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ രണ്ടു മക്കളെ വളര്‍ത്തുകയും ചെയ്്ത ഒരു സ്ത്രീയുടെ സദ്ഗുണങ്ങള്‍ വിവരിച്ചിരുന്നു. ആകര്‍ഷകരല്ലാത്ത ആളുകേെളപ്പാലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയും അമ്മയും ആയിരുന്നു അവള്. തന്റെ ശബ്ദത്തിലൂടെ തന്റെ മാതാവ് പ്രകടിപ്പിച്ചിരുന്ന ശക്തിയെക്കുറിച്ച് വാലസ് ഓര്‍മ്മിക്കുന്നു. അദ്ദേഹം എഴുതി, 'പാടാനുള്ള ഒരവസരവും നീ നഷ്ടപ്പെടുത്തിയില്ല.' അദ്ദേഹത്തിന്റെ മാതാവ് ജീവിച്ചിരുന്ന കാലമത്രയും വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയുള്ളവളായി പാടുമായിരുന്നു.
സങ്കീര്ത്തനക്കാരനും പാടാനുള്ള അവരങ്ങള്‍ ഉപയോഗിച്ചു. ദിവസങ്ങള്‍ നല്ലതായിരിക്കുമ്പോള്‍ അവന് പാടി, അവ നല്ലതല്ലാതിരിക്കുമ്പോഴും പാടി. പാട്ടുകള്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയിരുന്നില്ല, മറിച്ച് 'സ്വര്‍ഗ്ഗത്തെയും ഭൂമിയെയും നിര്‍മ്മിച്ചവനോടുള്ള'' സ്വാഭാവിക പ്രതികരണമായിരുന്നു (സങ്കീര്‍ത്തനം 146:6). അവന് ''വിശപ്പുള്ളവര്‍ക്ക് ആഹാരം നല്‍കുകയും'' (വാ. 7) ''കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുകയും'' (വാ. 8) ''അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുകയും''
(വാ. 9) ചെയ്യുന്നു. ഇതു തീര്‍ച്ചയായും 'എന്നേക്കും വിശ്വസ്തത പുലര്‍ത്തുന്ന'' ''യാക്കോബിന്റെ ദൈവത്തില്‍'' (വാ. 5-6) ദിനംതോറും ആശ്രയം വച്ചുകൊണ്ട് കാലങ്ങള്‍കൊണ്ട് ശക്തി ആര്‍ജ്ജിക്കുന്നവന്റെ ഗാനാലാപനത്തിന്റെ ഒരു ജീവിതശൈലിയാണ്.
നമ്മുടെ ശബ്ദത്തിന്റെ മേന്മയല്ല വിഷയം, മറിച്ച് ദൈവത്തിന്റെ പരിപാലിക്കുന്ന നന്മയോടുള്ള നമ്മുടെ പ്രതികരണമാണ്-സ്തുതിയുടെ ജീവിതശൈലി. പഴയ ഗാനം പറയുന്നതുപോലെ, 'എന്റെ ഹൃദയാന്തര്‍ഭാഗത്ത് ഒരു ഗാനമുണ്ട്.''